കേരള സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇൻവെർട്ടർ ബാറ്ററി യുടെ ഉപയോഗം സർവ സാധാരണമായി മാറിക്കഴിഞ്ഞു, വർക്ക് ഫ്രം ഹോമും കുട്ടികളുടെ ഓൺലൈൻ ക്‌ളാസ്സുകളും ഒക്കെ തടസമില്ലാതെ ലഭിക്കേണ്ട വൈദ്യുതിയുടെ ആവശ്യകത കൂടുതൽ കൂടുതൽ പ്രാധാന്യമുള്ളതാക്കി തീർത്തിരിക്കുന്നു
വീടിനുള്ളിലും സ്ഥാപനങ്ങളിലും ഇൻവെർട്ടർ ബാറ്ററി സ്ഥാപിക്കുമ്പോൾ ഓരോരുത്തരും കൈക്കൊള്ളേണ്ട ചില മുൻകരുതലുകൾ ഉണ്ട്
നിത്യേനയുള്ള വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഗുണമേന്മയും തുടർ സേവനങ്ങളും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്
ഉപയോഗിക്കുന്ന സാധനങ്ങളുടെ നിലവാരത്തിനനുസരിച്ചു മാത്രം പണം മുടക്കാൻ ശ്രദ്ധിക്കണം
കേടുപാടുകളോ മറ്റോ സംഭവിച്ചാൽ എത്രയും വേഗം നന്നാക്കി നല്കാൻ സേവന സന്നദ്ധരായവരിൽ നിന്ന് മാത്രം ഉപകരണങ്ങളും സേവനവും വാങ്ങുക
വാറന്റിയും ഗ്യാരന്റിയുമൊക്കെ വാഗ്ദാനം ചെയ്തതുപോലെ തന്നെയാണോ എന്ന് വാറന്റി കാർഡും മറ്റും പരിശോധിച്ച് ഉറപ്പു വരുത്തുക
